ഇസ്‌ലാമിക പ്രബോധനങ്ങൾ തുടർച്ചയായി പങ്കുവയ്ക്കുന്ന സമകാലികം ന്യൂസ് അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യം 

ഇസ്‌ലാമിക പ്രബോധനങ്ങൾ തുടർച്ചയായി പങ്കുവയ്ക്കുന്ന സമകാലികം ന്യൂസ് അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യം 

ഇസ്‌ലാമിക പ്രബോധനങ്ങൾ തുടർച്ചയായി പങ്കുവയ്ക്കുന്ന സമകാലികം ന്യൂസ് അമൃതാനന്ദമയീ അമ്മയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യം ശശി കളരിയേൽ  എഴുതുന്നു
 

2004ൽ അമ്മ നടത്തിയ ഒരു പത്ര സമ്മേളനം പരാമർശിച്ച് സമകാലീകം എന്നൊരു യുട്യൂബ് ചാനലിലൂടെ ഒരു മാന്യവ്യക്തിനടത്തിയ പ്രസ്താവനക്ക് പിന്നിൽ ഗൂഢലക്ഷ്യം  മാതാ അമൃതാനന്ദമയി മഠം നടത്തുന്ന സുനാമി ദുരിതാശ്വാസ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി അന്നത്തെ രാഷ്ട്രപതി ആദരണീയനായ ഡോ. എ. പി. ജെ. അബ്ദുൽ കലാം അമൃതപുരിയിൽ എത്തുകയുണ്ടായി. *അദ്ദേഹം വന്നത് സുനാമിക്കു ശേഷം മഠം നാട്ടുകാർക്കുവേണ്ടി നിർമിച്ച 'അമൃതസേതു' പാലം ഉൽഘാടനം ചെയ്യാനാണ്. എന്നാൽ, ഈ വ്യക്തി പറയുന്ന പത്ര സമ്മേളനം നടന്നത് 'അമ്മ സുനാമി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടി 100 കോടി രൂപ പ്രഖ്യാപിച്ചപ്പോൾ നടന്ന പത്ര സമ്മേളനത്തെ കുറിച്ചാണ്. ആ പത്രസമ്മേളനത്തിൽ നടന്നു എന്ന് പറയപ്പെടുന്ന ഒരു സംഗതിയാണ് ഈ വിദ്വാൻ  വളച്ചൊടിച്ചു പറയുന്നത്.

 
അമൃതപുരിയിൽ നടന്ന ഒന്നിലധികം മാദ്ധ്യമ സമ്മേളനങ്ങളിൽ ഭാഗമാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ സുനാമിക്കു ശേഷമുള്ള മാദ്ധ്യമ സമ്മേളനത്തിലും ഞാൻ ഉണ്ടായിരുന്നു. ആ വീഡിയോ ദൃശ്യവും എന്റെ പക്കൽ ഉണ്ട്. എന്നാൽ ഈ വ്യക്തി അന്ന് അവിടെയുണ്ടായിരുന്നോ എന്ന് ഓർമയില്ല. പക്ഷെ സമാനമായ ഒരു ചോദ്യം ഒരു മാദ്ധ്യമപ്രവർത്തകൻ ഉന്നയിച്ചത് ഓർമയിലുണ്ട്. "ഇത്രയും ധാർമിക പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്ന ഈ ആശ്രമപ്രദേശത്ത്  ഇങ്ങനെയൊരു ദുരന്തം വരുമെന്ന് അമ്മയ്ക്ക് മുൻകൂട്ടി എന്തെങ്കിലും ദർശനങ്ങളോ മറ്റോ ലഭിച്ചിരുന്നോ?" എന്നൊരാൾ ചോദിച്ചിരുന്നു. വിഷയത്തിന്റെ വ്യത്യാസം കൊണ്ട് ആ ചോദ്യവും, ഉത്തരവും ഇപ്പോഴും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

വീഡിയോയിൽ അദ്ദേഹം പറയുന്നതുപോലെ, അമ്മ ആദ്യം മൗനം പാലിക്കുകയല്ല ചെയ്തത്. ചോദ്യം അവസാനിച്ച ഉടനെ തന്നെ അമ്മ പറഞ്ഞു: 'അങ്ങനെയല്ല മോനെ, 2002ൽ ബോസ്റ്റണിലെ ഒരു പരിപാടിയ്ക്ക് ശേഷം അവിടുത്തെ അടുത്ത മക്കളോട് സംസാരിക്കുന്നതിനിടയിൽ, 2004 അവസാനം മുതൽ 2006 വരെ കുറച്ചു ശ്രദ്ധിക്കേണ്ട സമയമാണെന്ന് അമ്മയ്ക്ക് തോന്നിയത്, അവിടെ പറയുക ഉണ്ടായി.  ഏതെങ്കിലും തരത്തിൽ പ്രവചനങ്ങളോ മറ്റോ നടത്തുന്ന രീതി ഇല്ലാത്തതുകൊണ്ടും താത്പര്യമില്ലാത്തതുകൊണ്ടും  സാധാരണ ഇങ്ങനെയുണ്ടാകുന്ന തോന്നലുകളെ ഉള്ളിലൊതുക്കുകയാണ് പതിവ്. പക്ഷെ ഇത്തവണ എന്തുകൊണ്ടോ, 2004 അവസാനം മുതൽ 2006 വരെ ഗൗരവതരമായ രീതിയിൽ മോശം സമയമാണെന്നും, മക്കളെല്ലാവരും ലോകശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അമ്മ ഭക്തരോട് നിർദ്ദേശിച്ചിരുന്നു. അത് പിന്നീട് അവിടെയുള്ളവർ അമൃതപുരിയിലേക്ക് എഴുത്തായും മാസികയിലൂടെയും അറിയിച്ചു.

അതുകൊണ്ടു തന്നെ ദുരിതകാലം അമ്മയുടെ ആശ്രമത്തിൽ പ്രാർത്ഥനാപൂർവ്വം കഴിച്ചുകൂട്ടാം എന്ന കണക്കുകൂട്ടലോടെ പതിവിലധികം വിദേശഭക്തരാണ്, 2004 ഡിസംബറിൽ അമൃതപുരിയിലെത്തിയത്. അമ്മയുടെ നിർദ്ദേശം അനുസരിച്ച് എല്ലാവരും 'ലോകം മുഴുവൻ ശാന്തിയുണ്ടാകണമേ' എന്നർത്ഥം വരുന്ന "ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്ന പ്രാർത്ഥന ഉരുവിടാറുണ്ടായിരുന്നു. സുനാമിയുണ്ടായ ദിവസം, ഒരു ഞായറാഴ്ചയായിരുന്നു. അമ്മയെ കാണാൻ വേണ്ടി നിരവധി ഭക്തരാണ് അമൃതപുരിയിൽ എത്തിയിരുന്നത്. ദർശനം കൊടുത്തുകൊണ്ടിരിക്കുന്ന ആ സമയത്ത് കടൽ ഉൾവലിഞ്ഞിരിക്കുന്നുവെന്നും, ആളുകൾ ഒക്കെ അതുകാണാൻ ചെന്ന് നിൽക്കുന്നുവെന്നും ആരോ വന്നു പറഞ്ഞു. അമ്മയ്ക്ക് എന്തോ ഒരു ദുസ്സൂചന തോന്നുകയുണ്ടായി. പെട്ടെന്ന് തന്നെ അമ്മ, കടൽ കരവച്ച് പോയതല്ല, കടൽ കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്ന് പറയുകയും, ഉടനെ തന്നെ ആളുകളോട് അവിടെ നിന്നും തിരികെ വരുവാനും, ആശ്രമത്തിൽ അമ്മ ദർശനം കൊടുക്കുന്ന മുകൾ നിലയിലേക്ക് വരാൻ പറയാനും, അമ്മ നിർദ്ദേശം നൽകി. കൂടാതെ ബസുകളും, വാഹനങ്ങളും കടൽ തീരത്തു നിന്നും മാറ്റാനും അമ്മ നിർദ്ദേശം നൽകി. ഇത്തരം കാര്യങ്ങളാണ് അമ്മ മറുപടിയിൽ പറഞ്ഞത്.

എന്തായാലും ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ടാണ്, സ്വദേശികളും, വിദേശികളുമായ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിട്ടും കടലിനും കായലിനുമിടയിൽ നിലകൊള്ളുന്ന ആശ്രമത്തിൽ ഒരാൾ പോലും അന്ന് മരണപ്പെടാതിരുന്നത്. ദുരന്തം ഉണ്ടായ ഉടനെ തന്നെ പരിസരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നതിനും മഠത്തിന് സാധിച്ചു.

വീഡിയോയിലെ സുഹൃത്ത് പറഞ്ഞതുപോലെ, സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയോട് സ്വകാര്യമായി എന്തെങ്കിലും പറഞ്ഞു എന്നത് ശുദ്ധ അസംബന്ധമാണ്. എന്ന് മാത്രമല്ല "താനൊരു സാധാരണ മനുഷ്യപ്പെണ്ണാണ്" എന്നൊന്നും ആ പത്രസമ്മേളനത്തിൽ  അമ്മ പറഞ്ഞിട്ടില്ല. തികച്ചും ബോധപൂർവം ഒരു പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കുക ഒരു മഹാത്മാവിനെ പരിഹസിച്ച് ഒരു ഗൂഢമായ ആനന്ദം നുകരുക എന്നതാണ് ഈ വീഡിയോ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സനാതന ധർമ്മം എന്നും ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം പറയാനും പഠിപ്പിച്ചിട്ടുണ്ട്. ആചാര്യസ്വാമികൾ രമണമഹർഷി ,ശ്രീരാമകൃഷണ പരമഹംസർ ശ്രീനാരായണ ഗുരു തുടങ്ങിയ മഹാത്മക്കളൊക്കെ എനിക്കൊന്നുമറിയില്ല എന്ന് പറയുകയും പിന്നിട് അത്യന്തം ശൂഢമായ സത്യത്തെ വിശദികരിക്കുകയും ചെയ്തിട്ടുണ്ട്.

അമ്മചിലപ്പൊഴൊക്കെ എനിക്ക് ഒന്നുമറിയില്ല മക്കളെ ഞാനൊരു ഭ്രാന്ത്രിയാണ് എന്ന് കളിയായി പറയാറുണ്ട്. എന്നാൽ അടുത്ത ക്ഷണം തന്നെ ഗൂഢമായ അർത്ഥ തലങ്ങളോടുകൂടിയ ഉത്തരം നമുക്ക് ലഭിക്കുകയും ചെയ്യും. അന്ന് അമ്മ പ്രഖ്യാപിക്കാൻ പോകുന്ന തുക എത്രയാണെന്ന് സ്വാമിജി പോലും അറിയുന്നത് അമ്മ പ്രഖ്യാപിക്കുന്ന നിമിഷത്തിലാണ്. മുൻകൂട്ടി പ്രസ്സ് റിലീസ് ഡിടിപി ചെയ്തത് എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒരു സ്വാമിയാണ്.വീഡിയോയിൽ സ്വാമിജി അമ്മയുടെ ചെവിയിൽ മന്ത്രിച്ചതിന് ശേഷമാണ് അമ്മ ഉത്തരം പറഞ്ഞത് എന്നത് ബോധപൂർവമായ കളവ് ആണ്. മ്പോസ്റ്റനിലെ ഒരു യുനിവേഴ്സിറ്റിയുടെ പേര് പെട്ടെന്ന് പറയാൻ വിട്ടു പോയത് അമ്മ സ്വാമിജിയോട് ചോദിക്കുകയാണ് ഉണ്ടായത്.

പിന്നെ വീഡിയോയുടെ അവസാനം, മനുഷ്യർക്ക് ദൈവത്തിന്റെ പദ്ധതികൾ അറിയാൻ പറ്റില്ലെന്നും, അതിൽ ചിലതു മാത്രം പ്രവാചകന്മാർക്ക് ദൈവം അറിയിച്ചു കൊടുക്കുമെന്നും ഒക്കെ പറയുന്നുണ്ട്.  താങ്കളുടെ മതവിശ്വാസത്തോട് കലഹിക്കാനില്ല. പക്ഷെ മതവിശ്വാസം വിൽക്കാൻ തിരഞ്ഞെടുത്ത അവസരവും, മാർഗവും തെറ്റിപ്പോയി എന്ന്  വിനീതമായി ഓർമിപ്പിക്കട്ടെ. കള്ളം പറഞ്ഞല്ല ആശയപ്രചരണം നടത്തേണ്ടത്. പ്രത്യേകിച്ചും ജനലക്ഷങ്ങൾ വിഷമം അനുഭവിക്കുന്ന ഈ ദുരിതകാലത്ത്... പ്രിയ സുഹൃത്തെ ലോകം മുഴുവൻ പടർന്ന അന്ധകാരം തുടയ്ക്കാൻ 13 കോടി രൂപ മഠം നല്കിയതെങ്കിലും താങ്കൾക്ക് ഓർമ്മിച്ചുകൂടെ സഹോദരാ കേരള സർക്കാരിന് മൂന് കോടി രൂപ നല്കി കേരളത്തിൽ കോവിഡ് ചികിത്സക്ക് കൊച്ചിയിലെ ആശുപത്രി തയ്യാറായി. വളരെയധികം നന്മകൾ സമൂഹത്തിന് ചെയ്യുന്ന ഒരു വലിയ പ്രസ്ഥാനത്തിനെതിരെയും മഹാത്മാവിനെ തിരെയും വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്ന താങ്കളെപ്പോലുള്ളവരെ തിരുത്താൻ എളുപ്പമല്ല. കാരണം താങ്കൾക്ക് നിഗൂഢമായ ലക്ഷ്യമുണ്ട്. അത് തിരിച്ചറിയേണ്ടത് നമ്മുടെ ഭരണാധികാരികമാണ് ഇതിൻ്റെ പിന്നിലുള്ള തത്പര കക്ഷികളെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് അധികാരികളുടെ സാമൂഹ്യപ്രതിബദ്ധതയാണ്